Posted On
date_range Updated On
date_range സ്ഫോടനശ്രമ കേസ്: പാക് പൗരനുള്‍പ്പെടെ അഞ്ചു പേരുടെ വിചാരണയാരംഭിച്ചു
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുന്നതിന് പണം കണ്ടത്തൊന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് വ്യാപാരികളെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പിടിയിലായ പാകിസ്താന്‍ പൗരനുള്‍പ്പെടെ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന അഞ്ചുപേരുടെ വിചാരണ ഡല്‍ഹി കോടതിയില്‍ തുടങ്ങി. പാകിസ്താന്‍ പൗരനായ അര്‍ഷദ് ഖാന്‍, മുഹമ്മദ് ശാഹിദ്, മുഹമ്മദ് റാശിദ്, അബ്ദുല്‍ സുബ്ഹാന്‍, അസ്ഹാബുദ്ദീന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ഇതില്‍ അര്‍ഷദ് ഖാനെ ഹാജരാക്കാത്തതിനാല്‍ ഫെബ്രുവരി മൂന്നിന് ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. 2001ല്‍ ഷൂ വ്യവസായി പാര്‍ത്താ റോയിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്‍ക്കത്ത ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് അര്‍ഷദ് ഖാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.