Posted On
date_range Updated On
date_range പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയും കുറച്ചു
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾ നേരിയ തോതിൽ കുറക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറയുക. പുതിയ വില ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായതാണ് വില കുറക്കാൻ കാരണമെന്നാണ് വിശദീകരണം. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിൽ വന്ന മാറ്റവും വില കുറക്കാൻ കാരണമായി. ഡിസംബർ ഒന്നിന് ശേഷം നാലാമത്തെ തവണയാണ് കമ്പനികൾ എണ്ണവിലയിൽ നേരിയ കുറവ് വരുത്തുന്നത്.
അതേസമയം, രാജ്യാന്തര വിപണിയിൽ ഇന്ധനവിലയിലുണ്ടായ ഗണ്യമായ കുറവിൻെറ ഗുണം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ക്രൂഡ് ഓയിൽ ബാരലിന് 30 ഡോളറിന് താഴെയാണ് ഇപ്പോഴത്തെ വില. 12 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.