മാല്‍ഡ കലാപം: കേന്ദ്ര സംഘത്തെ അയക്കില്ല

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണത്തിന് സംഘത്തെ അയക്കേണ്ടതില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രകോപിപ്പിക്കേണ്ടതില്ളെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം.  നേരത്തേ മാല്‍ഡ സന്ദര്‍ശിക്കാനായി പോയ ബി.ജെ.പിയുടെ മൂന്നംഗ സംഘം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷന് തീവെക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കലാപത്തിന് കള്ളനോട്ട്, മയക്കുമരുന്ന് കടത്തുകാരുമായും നുഴഞ്ഞുകയറ്റക്കാരുമായും ബന്ധമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കലാപത്തില്‍ പങ്കാളികളായ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും ബി.ജെ.പി സംഘത്തിന്‍െറ അധ്യക്ഷനും പാര്‍ട്ടി ബംഗാള്‍ ഘടകത്തിന്‍െറ ചുമതലക്കാരനുമായ കൈലാസ് വിജയവര്‍ഗിയ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.