മാഗി നൂഡ്ല്‍സ്: മൈസൂര്‍ ലാബ് വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സില്‍ ഈയം, ഗ്ളൂട്ടാമിക് ആസിഡ് പരിശോധനയില്‍ മൈസൂര്‍ സര്‍ക്കാര്‍ ലബോറട്ടറി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. സാമ്പ്ള്‍ പരിശോധനയില്‍ ലബോറട്ടറിയില്‍നിന്ന് വ്യത്യസ്ത റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
മാഗിയില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദനീയമായ അളവില്‍ മാത്രമാണ് ഈയവും ഗ്ളൂട്ടാമിക് ആസിഡും അടങ്ങിയതെന്ന് നിര്‍മാതാക്കളായ നെസ്ലെ ഇന്ത്യ അവകാശപ്പെടുമ്പോള്‍ കൂടുതല്‍ സമഗ്ര പരിശോധന വേണമെന്നാണ് സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഈയവും ഗ്ളൂട്ടാമിക് ആസിഡും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പരിധിക്കുള്ളിലാണോയെന്ന് സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദീപക് ശര്‍മ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പരിശോധനക്ക് കൂടുതല്‍ സാമ്പ്ളുകള്‍ ആവശ്യമാണെങ്കില്‍ അധികൃതരുമായി ബന്ധപ്പെടാം. എട്ടാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട കോടതി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.