കലക്ടര്‍പണി വേണ്ട, ഡോക്ടറുമാവണ്ട... സൈനിക്കിഷ്ടം അധ്യാപനം

ജബല്‍പൂര്‍:റോമന്‍ സൈനി, 24 വയസ്സ്. കൂട്ടുകാരെല്ലാം ജോലികിട്ടാന്‍ കഷ്ടപ്പെടുന്ന പ്രായം. ഈ പ്രായം മതിയായിരുന്നു ഡോക്ടറാവാന്‍, എയിംസില്‍ പഠിച്ച് ഡോക്ടറായപ്പോള്‍ അതു പോരെന്നായി. ഉടന്‍ വണ്ടികേറി ഐ.എ.എസ് പരിശീലനത്തിന്. പരീക്ഷയെഴുതി ഒന്നാംതവണ ഐ.എ.എസ് നേടിയ സൈനി ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഐ.എ.എസ് ഓഫിസര്‍മാരുടെ പട്ടികയില്‍ പേരെഴുതി. ജബല്‍പുരില്‍ അസിസ്റ്റന്‍റ് കലക്ടറായി, ‘അടങ്ങിയൊതുങ്ങി’ ജോലി ചെയ്യുന്നതിനിടക്ക് എപ്പോഴോ തലയില്‍ കേറിയ അധ്യാപനമോഹം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചു. അതും സാധാരണ പഠിപ്പിക്കലല്ല, സൗജന്യമായി ഐ.എ.എസ് പരിശീലനം. സുഹൃത്തിനെ കൂട്ടുപിടിച്ച് ഒരു ഇ-ട്യൂട്ടോറിയല്‍ പോര്‍ട്ടല്‍ തുടങ്ങി.
അണ്‍ അക്കാദമി (unacademy.in) എന്നുപേരിട്ട ഓണ്‍ലൈന്‍ പരിശീലന സംരംഭത്തില്‍ പങ്കാളിയായത്തെിയത് സുഹൃത്ത് ഗൗരവ് മുന്‍ജാല്‍. പുതിയ സംരംഭവും പാളിയില്ളെന്ന സന്തോഷത്തിലാണ് ഇരുവരും. തുടക്കത്തില്‍തന്നെ ഇവര്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് വിഡിയോകള്‍ ഒരു കോടിയിലധികം ഹിറ്റ് നേടിയത് പുതിയ പാതയില്‍ പ്രോത്സാഹനമായി. ഇന്ത്യയിലെ ഏറ്റവുംവലിയ സൗജന്യ വിദ്യാഭ്യാസ പ്ളാറ്റ്ഫോം എന്നാണ് അണ്‍ അക്കാദമിയുടെ വിശേഷണം. അങ്ങനെയാണ് ഓണ്‍ലൈനില്‍ ഒരു മുഴുവന്‍സമയ പരിശീലകനായി തുടരാന്‍ റോമന്‍ സൈനി തീരുമാനിച്ചത്.
 സിവില്‍ സര്‍വിസില്‍ താന്‍മാത്രം എത്തിയാല്‍ പോരെന്നും തന്നിലൂടെ കുറച്ചുപേര്‍ക്കെങ്കിലും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാവുമെങ്കില്‍ അതാണ് സന്തോഷം നല്‍കുന്നതെന്നും സൈനിയുടെ പക്ഷം. ‘ഐ.എ.എസ് പോലൊരു തിളക്കമേറിയ പദവിയില്‍നിന്ന് പെട്ടെന്നിറങ്ങിപ്പോരുകയെന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍, വിദ്യാഭ്യാസംതന്നെയാണ് തന്‍െറ വഴി, ഇതിലൂടെ മുന്നോട്ടുപോവുകയാണ് ലക്ഷ്യം’ സി.എന്‍.എന്‍-ഐ.ബി.എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഈ യുവപ്രതിഭ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.