ദാവൂദിന്‍െറ ഹോട്ടല്‍ വീണ്ടും ലേലത്തില്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്‍െറ ഹോട്ടല്‍ ‘ഡല്‍ഹി സൈക്ക’ വീണ്ടും ലേലത്തിന്. ഒരു മാസം മുമ്പ് 4.28 കോടി രൂപക്ക് ഹോട്ടല്‍ ലേലംകൊണ്ട മുംബൈ മലയാളിയായ പത്രപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന് പണമടക്കാന്‍ കഴിയാതെവന്നതോടെയാണ് വീണ്ടും ലേലത്തിന് അവസരമൊരുങ്ങുന്നത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കെട്ടിവെച്ച 30 ലക്ഷം കഴിഞ്ഞുള്ള തുക ബാലകൃഷ്ണന്‍ അടക്കേണ്ടിയിരുന്നത്. എന്നാല്‍, പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ളെന്നും ഒരു മാസത്തേക്ക് അവധി നീട്ടണമെന്നും ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അവധി നീട്ടാനാകില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ വീണ്ടും ലേലം നടത്തുമെന്ന് സ്മഗ്ളേസ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപുലേറ്റേസ് അധികൃതര്‍ പറഞ്ഞു.
ദാവൂദ് ഇബ്രാഹീമിന്‍െറ തന്ത്രത്തെ തുടര്‍ന്നാണ് പണം കണ്ടത്തൊന്‍ കഴിയാതെപോയതെന്ന് ബാലകൃഷ്ണന്‍ ആരോിച്ചു. ലേലത്തിനുമുമ്പ് കെട്ടിവെച്ച 30 ലക്ഷം കഴിച്ച് 3.98 കോടി രൂപയാണ് 30 ദിവസത്തിനകം അടക്കേണ്ടിയിരുന്നത്. ബില്‍ഡര്‍മാരെയും വ്യവസായികളെയും സമീപിച്ച് ഫണ്ടുണ്ടാക്കാനായിരുന്നു പദ്ധതിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ദാവൂദിനെ പേടിച്ച് ആരും സഹായിച്ചില്ല. ദാവൂദ് പലരെയും വിളിച്ച് പേടിപ്പിച്ചതായി അറിഞ്ഞെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ലേലത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത വന്നതോടെ ‘ഭായിയുടെ സ്വത്ത് ലേലത്തില്‍ പിടിക്കാന്‍ മനോരോഗമുണ്ടോ’ എന്നു ചോദിച്ചുള്ള ഛോട്ടാ ശക്കീലിന്‍െറ എസ്.എം.എസാണ് ആദ്യം കിട്ടിയത്.
ലേലംപിടിച്ചതോടെ സുരക്ഷയുടെ പേരില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത് സ്വതന്ത്ര വിഹാരത്തിന് തടസ്സമായി. പണമടക്കാന്‍ അനുവദിച്ച 30ല്‍ 10 ദിവസവും പൊതു അവധിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ മുംബൈയില്‍ ദാവൂദ് കേന്ദ്രമായ പാക്മോഡിയ സ്ട്രീറ്റിലാണ് ഡല്‍ഹി സൈക്ക ഹോട്ടല്‍. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ദാവൂദ് മുഖ്യപ്രതിയായതോടെ സര്‍ക്കാര്‍ പിടിച്ചെടുത്ത 11 സ്വത്തുകളില്‍ ഒന്നാണിത്. തന്‍െറ സന്നദ്ധസംഘടനയായ ദേശസേവാ സമിതിക്കു വേണ്ടിയാണ് ബാലകൃഷ്ണന്‍ ലേലത്തിന് തുനിഞ്ഞത്. നിരാലംബരായ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ളീഷ് ഭാഷാ പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഹോട്ടല്‍ വീണ്ടും ലേലംചെയ്യുന്നതോടെ അത് ‘ഡി കമ്പനി’യുടെ കൈയില്‍ തന്നെ ചെന്നുപെട്ടേക്കുമെന്ന ആശങ്ക ബാലകൃഷ്ണന്‍ പ്രകടിപ്പിച്ചു.
വീണ്ടും ലേലം നടത്തരുതെന്നും അവിടെ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കണമെന്നും താന്‍ കെട്ടിവെച്ച 30 ലക്ഷം രൂപ അതിന് വിനിയോഗിക്കണമെന്നും ബാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ബാലകൃഷ്ണന്‍െറ കുടുംബവേര് പാലക്കാടാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.