ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് സംബന്ധിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്‍െറ ഭാര്യ അഡ്വ. നളിനി ചിദംബരത്തിന്‍െറ പേരും സി.ബി.ഐ ഉള്‍പ്പെടുത്തി. കുറ്റാരോപിതയോ സാക്ഷിയോ ആയല്ല, ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് നന്നായി അറിവുണ്ടായിരുന്ന ആളെന്ന നിലയിലാണ് നളിനി ചിദംബരത്തിന്‍െറ പേര് പരാമര്‍ശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ആറാമത് അനുബന്ധ കുറ്റപത്രത്തിലാണ് നളിനി ചിദംബരത്തിന്‍െറ പേരുള്ളത്.
കോടികളുടെ ശാരദ തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മതന്‍ സിന്‍ഹിന്‍െറ ഭാര്യ മനോരഞ്ജന്‍ സിങ്ങിന്‍െറ നിയമോപദേശകയായി നളിനി ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.