പത്താൻകോട്ട് ആക്രമണം: മോദി ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശിവസേന

മുംബൈ: പത്താൻകോട്ട് ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി ശിവസേന. ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം മോദി ഇന്ത്യയിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് ചെയ്യേണ്ടതെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന ചൂണ്ടിക്കാട്ടി.

നമ്മുടെ അതിർത്തികൾ സുരക്ഷിതമല്ലെന്നാണ് ഈ ഭീകരാക്രമണം തെളിയിക്കുന്നത്. ആഭ്യന്തര സുരക്ഷ താറുമാറായിരിക്കുകയാണ്. സമൂഹ്യ മാധ്യമങ്ങളിൽ കൂടി വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയെന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്ന ഏകകാര്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

പാകിസ്താനെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. നവാസ് ശരീഫുമായി ചായ കുടിച്ചതിന് പകരമായി ഏഴ് സൈനികര്‍ രക്തസാക്ഷികളായി. നവാസ് ശരീഫിന് ആശംസ നേരാന്‍ പാകിസ്താനിലേക്ക് മോദി പോയപ്പോൾ തന്നെ അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയതാണെന്നും ശിവസേന വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.