ഇന്ത്യ-നേപ്പാള്‍ സൗഹൃദ ബസ് സര്‍വിസ് പുനരാരംഭിച്ചു

ഡെറാഡൂണ്‍: ഇന്ത്യ-നേപ്പാള്‍ സൗഹൃദ ബസ് സര്‍വിസ് പുനരാരംഭിച്ചു. 27 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമ്പാവത് വഴിയാണ് സര്‍വിസ്. അതിര്‍ത്തിക്കിരുവശവും കുടുംബബന്ധങ്ങളും വ്യാപാരബന്ധങ്ങളുമുള്ളവര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയനീക്കം. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ബന്‍ബാസ അതിര്‍ത്തിക്കടുത്ത് നേപ്പാളിലെ കാഞ്ചന്‍പുരിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാറിനെയും ബന്ധിപ്പിക്കുന്നതാണ് ബസ് സര്‍വിസ്. പരിക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച സര്‍വിസ് നടത്തിയശേഷമാണ് തിങ്കളാഴ്ച മുതല്‍ സ്ഥിരം സര്‍വിസ് നിലവില്‍വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുഭാഗത്തെയും തദ്ദേശവാസികള്‍ സര്‍വിസ് സ്വാഗതം ചെയ്തു. ബസ് എല്ലാദിവസവും ആറിന് കാഞ്ചന്‍പുരിലത്തെും.
വൈകീട്ട് ആറിന് ഡല്‍ഹിയിലേക്ക് തിരിക്കും. പ്രത്യേക രേഖകളുടെ ആവശ്യമില്ല ഈ ബസുകളില്‍ യാത്ര ചെയ്യാന്‍. സൗജന്യ വൈഫൈ കണക്ഷനും ഒരു ബോട്ടില്‍ മിനറല്‍വാട്ടറും യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.