പത്താൻകോട്ട് ആക്രമണം: ഇന്ത്യ-പാക് വിദേശ സെക്രട്ടറി തല കൂടിക്കാഴ്ച നീളും

ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച നടത്താൻ തീരുമാനിച്ച ഇന്ത്യ-പാക് വിദേശ സെക്രട്ടറി തല കൂടിക്കാഴ്ച നീട്ടിവെച്ചേക്കും. ജനുവരി 14,15 ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസും തമ്മിൽ ആശയവിനിമയം നടന്നതിന് ശേഷമായിരിക്കും ചർച്ച നടക്കുകയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കറച്ച് ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത.

സൈനികവേഷത്തിലെത്തിയ ഭീകരരാണ് വ്യോമസേനാ താവളത്തിലെത്തിന് നേരെ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ആക്രമണം നടത്തിയത്. ആക്രണണത്തിന് പിന്നിലുള്ള അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏഴ് സേനാംഗങ്ങളാണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ  മുഹമ്മദും ലഷ്‌കറെ ത്വയ്യിബയുമാണെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹരീഷി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.