മുംബൈയിൽ 14 പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരിമാരും അടക്കം 14 പേരെ കഴുത്തറുത്തുകൊന്ന് 35 കാരന്‍ തൂങ്ങിമരിച്ചു. താണെ വഡ്ബലിയിലെ ഗോഡ്ബന്ദര്‍ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ഹസ്നൈന്‍ വരെക്കറാണ് കൊലനടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 22കാരിയായ സഹോദരി പരിക്കുകളോടെ ഹോസ്പിറ്റലിലാണ്.
 പ്രാഥമികാന്വേഷണത്തില്‍ സ്വത്തുതര്‍ക്കമോ മറ്റു വിഷയങ്ങളോ കുടുംബത്തിലുള്ളതായി കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും പ്രദേശത്ത് അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന കുടുംബമാണെന്നും താണെ ജോയന്‍റ് പൊലീസ് കമീഷണര്‍ അശുതോഷ് ദുംബാരെ പറഞ്ഞു. ചികിത്സയിലുള്ള സഹോദരി സുബിയാ ബാര്‍മറില്‍നിന്ന് മൊഴിയെടുത്തതായും എന്നാല്‍, കൊലപാതക കാരണം വ്യക്തമായിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വത്തുതര്‍ക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഭാര്യയെയും ആറും മൂന്നും വയസ്സുള്ള പെണ്‍മക്കളെയും 16നും നാലിനുമിടയില്‍ പ്രായമുള്ള ആറു മരുമക്കളെയും മൂന്നു സഹോദരിമാരെയും 55കാരനായ പിതാവിനെയും 50കാരിയായ മാതാവിനെയുമാണ് ഹസ്നൈന്‍ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയില്‍ ഹസ്നൈന്‍ ബന്ധുക്കള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. വിരുന്നിനുശേഷം എല്ലാവരും ഉറങ്ങുമ്പോഴാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ അറുകൊല നടന്നത്. മുറികളുടെ വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയശേഷം ഓരോ മുറികളില്‍ ചെന്നാണ് കൊലനടത്തിയത്. ആദ്യം വീടിന്‍െറ ഒന്നാംനിലയിലെ മുറിയിലായിരുന്ന ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയശേഷം താഴെനിലയിലെ മുറികളിലത്തെുകയായിരുന്നു.
എല്ലാവരുടെയും കഴുത്തറുത്തശേഷം മുറിയില്‍ തൂങ്ങിമരിച്ചു. സുബിയാ ബാര്‍മറുടെ നിലവിളികേട്ട് അയലത്തെ വീട്ടില്‍ ഉറങ്ങിയിരുന്ന ബന്ധുക്കള്‍ ഓടിയത്തെി. ജനല്‍ പൊളിച്ചാണ്  അകത്തുകടന്നത്.
വിവരമറിയിച്ചതിനത്തെുടര്‍ന്ന് പൊലീസത്തെുകയായിരുന്നു. ഹസ്നൈന്‍െറ മൃതദേഹത്തിന് അടുത്തുനിന്ന് കൊലക്കുപയോഗിച്ച കത്തി കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.