രോഹിതിന്‍െറ സഹോദരന് ജോലി നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുലക്ക് ഡല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കും. മകന്‍റ ജോലി ആവശ്യാര്‍ത്ഥം രോഹിതിന്‍െറ മാതാവ് രാധിക വെമുല, സഹോദരന്‍ രാജാ വെമുല, സുങ്കന്ന വെല്‍പുല ഉള്‍പ്പെടെ രോഹിത് വെമുലയുടെ അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ കെജ്രിവാളിനെ കാണുകയും കുടുംബം സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന്  മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ജോലി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭൂഗര്‍ഭ ശാസ്ത്രത്തില്‍ ബിരുദാനന്തര വിദ്യാര്‍ഥിയാണ് രാജ വെമുല.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല കോളജ് അധികൃതരുടെ നടപടികളെ തുടര്‍ന്ന് ജനുവരി 11ന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രോഹിത് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട്  രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധ റാലിയിലും കെജ്രിവാള്‍ പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് അദ്ദേഹം ആ വേദിയില്‍ ആഞ്ഞടിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.