ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് പാകിസ്താനില്‍നിന്ന് പ്രത്യേക അന്വേഷണസംഘത്തെ അയക്കാന്‍ ഇന്ത്യ അനുമതി നല്‍കി. അനുമതി തേടിയതിനത്തെുടര്‍ന്ന് അന്വേഷണസംഘത്തെ അയക്കുന്നതിന് ഇന്ത്യന്‍ അധികൃതര്‍ പച്ചക്കൊടി കാട്ടിയതായി പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചു. പാകിസ്താന്‍െറ തീവ്രവാദവിരുദ്ധ വിഭാഗം പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും പേര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്‍െറ സന്ദര്‍ശനത്തെക്കുറിച്ച് അഞ്ചു ദിവസത്തിനകം വിവരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.