മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ അവാര്‍ഡ് തിരിച്ചുനല്‍കുന്നു


മുംബൈ: എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കും ശേഷം മഹാരാഷ്ട്രയില്‍ കര്‍ഷകരും അവാര്‍ഡ് തിരിച്ചുനല്‍കുന്നു. മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശമായ മാര്‍ത്താവാഡയില്‍ നിന്നുമുള്ള കര്‍ഷകരാണ് സംസ്ഥാനസര്‍ക്കാറിന് അവാര്‍ഡ് തിരിച്ചുനല്‍കുന്നത്. വരള്‍ച്ചബാധിത പ്രദേശങ്ങളിലെ കര്‍ഷകരോട് സര്‍ക്കാറിന്‍െറ അവഗണനയിലും കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാറിന്‍െറ കഴിവുകേടിലും പ്രതിഷേധിച്ചാണ് നടപടി.
വത്സവംഗിയില്‍നിന്നുള്ള 78കാരനായ കര്‍ഷകന്‍ നാരായണ്‍ ഖാദ്കേ അദ്ദേഹത്തിനു ലഭിച്ച ‘ഷേതി നിഷ്താ’ അവാര്‍ഡ് ഈയിടെ തിരിച്ചുനല്‍കുകയുണ്ടായി. മികച്ച കാര്‍ഷികരീതിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ചതിന് 1983ലാണ് ഇദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. മറ്റൊരു കര്‍ഷകനായ വിതല്‍ റാവു കര്‍ല അവാര്‍ഡിനൊപ്പം ലഭിച്ച 10,000 രൂപയും തിരിച്ചുനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.