കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് തിടുക്കമില്ളെന്ന് മെഹബൂബ


ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പിയുടെ പ്രതീക്ഷതെറ്റിച്ച് സര്‍ക്കാര്‍ രൂപവത്കരണത്തിന് തിടുക്കമില്ളെന്ന സൂചനയുമായി മെഹബൂബ മുഫ്തി.  പിതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയോട് സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സമയമാകട്ടെയെന്നായിരുന്നു മറുപടി. പിതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ അധികാരത്തിലേറാന്‍ താല്‍പര്യമുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. നേരത്തേ, ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഇരു പാര്‍ട്ടികള്‍ക്കും അനുകൂല സമീപനമാണെന്നായിരുന്നു രാം മാധവ് അറിയിച്ചിരുന്നത്. എന്നാല്‍, അധികാരത്തിലത്തെുകയെന്നത് തന്‍െറ ലക്ഷ്യമല്ളെന്നാണ് പി.ഡി.പി അംഗത്വ പ്രചാരണ പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് മെഹബൂബ വ്യക്തമാക്കിയത്.  രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ വെല്ലുവിളികള്‍ നേരിട്ട് കശ്മീരിനെ ഒന്നിച്ചുനിര്‍ത്തുകയെന്നതായിരുന്നു മുഫ്തി മുഹമ്മദ് സഈദിന്‍െറ സ്വപ്നം. അത് യാഥാര്‍ഥ്യമാക്കാനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള കണ്ണിയാകാന്‍ കശ്മീരിനാകുമെന്നും ഏറെയായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന അസ്ഥിരത മാറ്റാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് നരേന്ദ്ര മോദിയുമായി സഖ്യകക്ഷി ഭരണത്തിന് പിതാവ് മുഫ്തി മുഹമ്മദ് സഈദ് തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അംഗത്വ പ്രചാരണ പരിപാടിക്കുശേഷം ഈമാസം 23ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി മെഹബൂബ ഡല്‍ഹിയിലേക്ക് തിരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.