Posted On
date_range Updated On
date_range ബസ്സിക്കെതിരെ ഹരജി
ന്യൂഡല്‍ഹി: ഡല്‍ഹി സിറ്റി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിക്കെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തെ സ്വാധീനിക്കുന്നെന്നാണ് ആരോപണം. ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യപ്രകാരമാണ് പൊലീസ് മേധാവി പ്രവര്‍ത്തിക്കുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കനയ്യയുടെ ജാമ്യഹരജി പൊലീസ് എതിര്‍ക്കില്ളെന്ന് ബസ്സി മാധ്യമങ്ങളോട് പ്രസ്താവന നടത്തിയത് കോടതി നടപടികളെയും സുതാര്യമായ അന്വേഷണത്തെയും ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. ഫെബ്രുവരി 16നും 17നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബസ്സിക്ക് നിര്‍ദേശം നല്‍കാനും അഭിഭാഷകന്‍ സതീഷ് പാണ്ഡെ ഹരജിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.