അമിത് മിത്ര ജി.എസ്.ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷനായി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ തെരഞ്ഞെടുത്തു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് കേരള ധനമന്ത്രി കെ.എം. മാണി രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. ധനകാര്യ വിദഗ്ധനായ അമിത് മിത്ര തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ധനമന്ത്രിയാകുന്നതിനുമുമ്പ് വ്യവസായ സംഘടനയായ ഫിക്കി സെക്രട്ടറി ജനറലായിരുന്നു. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തുകയാണ് സമിതിയുടെ ചുമതല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.