ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കി

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ മൂന്ന് വിവരാകാശ കമ്മീഷണർമാരുടെ തസ്തികയിലാണ് ഒഴിവുള്ളത്.  ഇതിനായി ആറുപേരടങ്ങുന്ന പട്ടികയാണ് സർക്കാർ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് ബസിയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബസ്സി കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ധനമന്ത്രി അരുൺ ജെയ്റ്റിലും അടങ്ങുന്ന പാനലാണ് കമ്മീഷണറെ തെരഞ്ഞെടുക്കുക. ബസ്സിയെ എതിർക്കുമെന്ന് മല്ലികാർജുൻ ഖാർഗെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസാവസാനം സർവീസിൽ നിന്ന് വിരമിക്കുന്ന ബസ്സി വിവരാകാശ കമ്മീഷണർ തസ്തിക ലക്ഷ്യം വെച്ചാണ് സർക്കാരിനെ അനുകൂലിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

ജെ.എന്‍.യു വിദ്യാർഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ ബസ്സിക്ക് നിർണായക പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. കനയ്യകുമാറിനെ കോടതിയിൽ ഹാജരാക്കിയ രണ്ടു തവണയും അതിക്രമത്തിന് ഇരയായതും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകർക്ക് നേരെയും മാധ്യമപ്രവർത്തകർക്ക് നേരെയും കല്ലേറും ആക്രമണവും ഉണ്ടായപ്പോഴാണ് സ്ഥിഗതികൾ നിയന്ത്രണ വിധേയമാണെന്നായിരുന്ന ബസ്സി അഭിപ്രായപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.