Posted On
date_range Updated On
date_range ബസ്സിയുടെ ലക്ഷ്യം വലിയപദവിയെന്ന് റിബേറൊ
മുംബൈ: പട്യാല കോടതിയില്‍ ബി.ജെ.പി എം.പിയും അഭിഭാഷകരും നടത്തിയ ആക്രമണത്തിനെതിരെ നടപടി എടുക്കാത്ത ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുംബൈ പൊലീസ് കമീഷണര്‍ ജൂലിയൊ റിബേറൊ. ബസ്സിയില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഒരു മതിപ്പുമില്ളെന്നും ജോലിയില്‍നിന്ന് വിരമിച്ചശേഷം വലിയപദവിയാണ് ബസ്സിയുടെ ലക്ഷ്യമെന്നും റിബോറൊ പറഞ്ഞു. ഇവരെന്തുതരം അഭിഭാഷകരാണെന്ന് ചോദിച്ച റിബോറൊ, താനായിരുന്നു പൊലീസ് കമീഷണറെങ്കില്‍ രാത്രി വീട്ടില്‍ചെന്ന് അഭിഭാഷകരെ അറസ്റ്റ് ചെയ്യുമായിരുന്നെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.