Posted On
date_range Updated On
date_range ബി.എസ്. ബസ്സിയെ സുപ്രീംകോടതി വിളിപ്പിച്ചു
ന്യൂഡല്‍ഹി: അത്യപൂര്‍വമായ നടപടിക്രമത്തില്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയെ സുപ്രീംകോടതി വിളിപ്പിച്ചു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് കോടതിക്കകത്ത് അഭിഭാഷകസംഘം നിയമം കൈയിലെടുത്ത വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് ബസ്സിയെ വിളിപ്പിച്ചത്. സുരക്ഷയില്ലാത്തിടത്ത് എങ്ങനെ കോടതി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചോദിച്ച ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എ.എം. സപ്രയും അടങ്ങുന്ന രണ്ടംഗബെഞ്ച് വീഴ്ചയുണ്ടായതില്‍ പൊലീസ് കമീഷണര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ളെന്ന് ഓര്‍മിപ്പിച്ചു. ഡല്‍ഹി പൊലീസിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.