Posted On
date_range Updated On
date_range എസ്.എ.ആര്‍ ഗീലാനി റിമാന്‍ഡില്‍
ന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഗിലാനിയുടെ അറസ്റ്റ് ചൊവ്വാഴ്ച രാവിലെയാണ് രേഖപ്പെടുത്തിയത്.
പ്രസ്ക്ളബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന് പിന്തുണച്ചവരെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങിന്‍െറ പേരില്‍ പൊലീസ് അന്വേഷണം നേരിടുകയാണ്. ഗീലാനിയുടെ അറസ്റ്റിനെ ഹുര്‍റിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.