Posted On
date_range Updated On
date_range നിയമസഭ ഉപതെരഞ്ഞെടുപ്പ്: മുസഫർ നഗറിൽ ബി.ജെ.പിക്ക് ജയം
ലക്നോ: ഉത്തർപ്രദേശിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സമാജ്വാദി പാർട്ടിക്ക് തിരിച്ചടി. വർഗീയ കലാപവും ധ്രുവീകരണവും നടന്ന മുസഫർ നഗർ മണ്ഡലത്തിൽ ബി.ജെ.പി വിജയിച്ചു. 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ്വാദി പാർട്ടിയിൽ നിന്ന് ബി.ജെ.പി സീറ്റ് പിടിച്ചെടുത്തത്. ദയൂബന്ദ് മണ്ഡലത്തിലും എസ്.പിക്ക് തിരിച്ചടിയേറ്റു. എസ്.പിയുടെ സിറ്റിങ് സീറ്റായിരുന്ന ദയൂബന്ദ് 3400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്വന്തമാക്കി. ഫൈസാബാദിൽ മാത്രമാണ് ഭരണകക്ഷിയായ എസ്.പി മുന്നിലുള്ളത്. സമാജ്വാദി പാർട്ടി എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.