ന്യൂഡൽഹി: സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച മലയാളി ജവാൻ ബി. സുധീഷിന്‍റെ മൃതദേഹത്തോട് കേരള സർക്കാറിന്‍റെ അനാദരവ്. ഡൽഹി വിമാനത്താവളത്തിൽ 11 മണിക്ക് എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ സർക്കാർ പ്രതിനിധി എത്തിയിരുന്നില്ല. അതേസമയം, മറ്റ് ജവാന്മാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ അതാത് സംസ്ഥാനങ്ങളിലെ റസിഡന്‍റ് കമീഷണർമാർ എത്തിയിരുന്നു. അവർ മൃതദേഹത്തിൽ ആദരമർപ്പിക്കുകയും ചെയ്തു. കൊല്ലം മൺറോത്തുരുത്ത് സ്വദേശിയാണ് ലാൻസ് നായിക് ബി. സുധീഷ്.
ആറു ദിവസം മുമ്പ് സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് ലേയിലെ ബേസ് ക്യാമ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ഇന്നു രാവിലെ ഡൽഹിയിലെത്തിച്ചത്.
സുബേദാർ നാഗേശ, ലാൻസ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കർണാടക), ഹവിൽദാർ ഏലുമലൈ, സിപോയ് ഗണേശൻ, സിപോയ് രാമമൂർത്തി, ലാൻസ് ഹവിൽദാർ എസ്. കുമാർ (തമിഴ്നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തിൽ മരിച്ച മറ്റ് സൈനികർ. അപകടത്തിൽപ്പെട്ട് ആറു ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയ ലാൻസ് നായിക് ഹനുമന്തപ്പ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.