കേന്ദ്ര ബജറ്റ്: ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന ശമ്പളത്തിന്‍െറ തോത് വര്‍ധിപ്പിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന ശമ്പളത്തിന്‍െറ അളവു വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിശ്ചിത പരിധി വരെ ശമ്പളമുള്ളവരുടെ കൈയില്‍ ലഭ്യമാവുന്ന വേതനത്തിന്‍െറ തോത് വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനം 29ന് നടക്കാനിരിക്കുന്ന ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. പ്രൊവിഡന്‍റ് ഫണ്ടിലേക്കുള്ള (പി.എഫ്) ജീവനക്കാരുടെ വിഹിതം കുറക്കുന്നതുള്‍പ്പെടെ നടപടികളാണ് പരിഗണിക്കുന്നത്.
വിരമിക്കല്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളിലേക്ക് പോകുന്ന പണത്തിന്‍െറ ഒരു ഭാഗം കൂടി ചെലവഴിക്കാനുതകുന്ന വിധത്തില്‍ ജീവനക്കാരുടെ കൈയില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 15000 രൂപ വരെ വരുമാനമുള്ള സംഘടിത മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്‍െറ 24 ശതമാനമാണ് പി.എഫിലേക്ക് അടക്കുന്നത്. ഇതില്‍ 12 ശതമാനം ജീവനക്കാരുടെ വിഹിതവും ബാക്കി തൊഴില്‍ദാതാവിന്‍െറ വിഹിതവുമാണ്. തൊഴില്‍ദാതാവിന്‍െറ വിഹിതത്തില്‍ കുറവു വരുത്താതെയുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.