ഏപ്രിൽ 15 മുതൽ ഡൽഹിയിൽ വീണ്ടും ഒറ്റ ഇരട്ട നമ്പർ പദ്ധതി

ന്യൂഡൽഹി: ഒറ്റ ഇരട്ട നമ്പർ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ നടപ്പിലാക്കുമെന്ന് ഡൽഹി നമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒന്നാം ഘട്ടം ജനുവരി ഒന്നു മുതൽ 15 വരെ നടപ്പിലാക്കിയിരുന്നു. ഒറ്റ ഇരട്ട നമ്പർ ഫോർമുലയെ ജനങ്ങൾ വൻതോതിൽ  അനുകൂലിക്കുകയാണെന്ന സർെവ റിപ്പോർട്ട് വന്നതോടെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത് .

പരീക്ഷകൾ ഏപ്രിൽ 14 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 15 മുതൽ രണ്ടാം ഘട്ടം തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് െകജ്രിവാൾ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് വി.െഎ.പികൾക്ക് ഇളവു നൽകേണ്ടതില്ല എന്നുമാണ് പൊതുജനാഭിപ്രായം. സ്ത്രീകൾക്കുള്ള ഇളവ് തുടരുമെന്നും ബസ് സർവീസുകളുടെ എണ്ണം കൂട്ടുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്കും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്കും ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്നതാണ് പദ്ധതി. അന്തരീക്ഷ മലിനീകരണം കുറക്കുക, ഗതാഗത കുരുക്ക് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒറ്റ ഇരട്ട നമ്പർ പദ്ധതി ഡൽഹി സർക്കാർ നടപ്പിലാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.