റയാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ റയാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ സെപ്റ്റിക് ടാങ്കില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍.
മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ പിതാവ് രാംഹീത്ത് മീന രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തീരുമാനമറിയിച്ചത്.
അന്തിമതീരുമാനം ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരിച്ചുവന്നാലുടന്‍ ഉണ്ടാവും.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനുശേഷം കൊല്ലുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. മൃതദേഹത്തിന്‍െറ രഹസ്യഭാഗങ്ങളില്‍ മുറിവുകളും പഞ്ഞി തിരുകിവെച്ചിരിക്കുന്നതായും കണ്ടത്തെിയതായി അവര്‍ പറഞ്ഞു. സ്കൂള്‍ അധികൃതരുടെ നിരുത്തരവാദിത്തവും കുറ്റകരമായ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്ന് മജിസ്ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിഷ്ഠുരമായ കൃത്യം മരണത്തിന് കാരണമായിരുന്നതായും മജിസ്ട്രേറ്റ് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും രക്ഷിതാക്കളുടെ വാദം മജിസ്ട്രേറ്റ് അവഗണിച്ചതായും മനീഷ് സിസോദിയ പറഞ്ഞു. ജനുവരി 30നാണ് ദക്ഷിണ ഡല്‍ഹിയിലെ സ്കൂളില്‍ ദേവാന്‍ഷ് കക്രോറ എന്ന ആറുവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.