ബംഗളൂരു സ്കൂളിൽ പുലി, മൂന്നു വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്ക്

ബംഗളൂരു: വൈറ്റ്ഫീല്‍ഡിന് സമീപം മാറത്തഹള്ളിയെ വിറപ്പിച്ച പുലിയെ പത്തു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പിടികൂടി. വിബ്ജിയോര്‍ സ്കൂളില്‍നിന്നാണ് പുലിയെ പിടികൂടിയത്. വെടിവെച്ച് മയക്കിയ പുലിയെ കൂട്ടിലാക്കി ബെന്നാര്‍ഘട്ട ബയോളജി പാര്‍ക്കിലേക്ക് മാറ്റി. പുലിയെ പിടികൂടുന്നതിനിടെ മൂന്നു വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാര്‍ പുലിയെ കാണുന്നത്. ഉടനെ പൊലീസിനെയും വനംവകുപ്പ് ജീവനക്കാരെയും വിവരം അറിയിച്ചു. അവരത്തെി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടത്തൊനായില്ല.

 

 

LEOPARD ATTACK IN VIBGYOR SCHOOL IN MARATHALLI, BENGALURU

Posted by Liveday Karnataka on Sunday, February 7, 2016

തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലി സ്കൂളിലെ കോറിഡോറിലൂടെ നീങ്ങുന്നതിന്‍െറ ദൃശ്യങ്ങള്‍ കണ്ടത്തൊനായി. സ്കൂളും പരിസരവും അരിച്ചുപെറുക്കിയെങ്കിലും പുലിയെ കണ്ടാത്താനായില്ല. 50ഓളം വരുന്ന വനം ജീവനക്കാരും ഇതിനകം സ്കൂളിലത്തെിയിരുന്നു. ഇതോടെ മാറത്തഹള്ളി നിവാസികളും പരിഭ്രാന്തരായി. പരിശോധന തുടരുന്നതിനിടെ വൈകീട്ട് നാലു മണിയോടെ പുലി വീണ്ടുമത്തെി. സ്കൂള്‍ കെട്ടിടത്തിനകത്തേക്ക് കയറിയ പുലിയ പിടികൂടാനായി ജീവനക്കാരും. പിടികൂടാനുള്ള ശ്രമത്തിനിടെ ജീവനക്കാരുടെ പിന്നാലെയത്തെി അക്രമിക്കുകയായിരുന്നു. പലതവണ മയക്കുവെടി വെച്ചെങ്കിലും കൊണ്ടില്ല. ഇതിനിടെ പുലി കൂടുതല്‍ അക്രമസ്വാഭാവം പ്രകടിപ്പിക്കാനും തുടങ്ങി. സമീപവാസികളും മാധ്യമപ്രവര്‍ത്തരും സ്കൂളിനു സമീപം തടിച്ചുകൂടിയതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തി വീശിയാണ് ഇവരെ മാറ്റിയത്.  ഒടുവില്‍ വൈകീട്ട് 6.30ഓടെ പുലിയെ പിടികൂടി. കൂട്ടിലാക്കിയ പുലിയെ എട്ടു മണിയോടെ ബെന്നാര്‍ഘട്ട ബയോളജി പാര്‍ക്കിലേക്ക് കൊണ്ടുപോയി. ജീവനക്കാരുടെ പരിക്ക് നിസാരമാണ്. സ്കൂളിനു അവധി ദിനമായതിനാല്‍ ദുരന്തമൊഴിവായി. നാലുവര്‍ഷം മുമ്പും വൈറ്റ്ഫീല്‍ഡ് മേഖലയില്‍ പുലിയെ കണ്ടിരുന്നു.

 

 

LEOPARD ATTACK IN VIBGYOR SCHOOL IN MARATHALLI, BENGALURU

Posted by Liveday Karnataka on Sunday, February 7, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.