ന്യൂഡല്‍ഹി: അഞ്ചു മാസത്തിനിടെ രണ്ടു പേരെ കൊലപ്പെടുത്തിയ 17 കാരനെ പുതിയ നിയമമനുസരിച്ച് മുതിര്‍ന്ന കോടതില്‍ വിചാരണ ചെയ്യും. കഴിഞ്ഞ ഡിംസംബറില്‍ ഡല്‍ഹി മാനഭംഗവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി വരുത്തിയതോടെയാണ് കുട്ടി പ്രതി കുടുങ്ങിയത്. 16നും 18നുമിടയില്‍ പ്രായമായവര്‍ ഗുരുതരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ മുതിര്‍ന്നരുടെ കോടതിയില്‍ വിചാരണ ചെയ്യാമെന്നായിരുന്നു ഭേദഗതി.
ഫരീദാബാദ് സ്വദേശിയായ 17കാരന്‍ കാമുകിയോടൊപ്പം കഴിഞ്ഞ വര്‍ഷം 13 വയസ്സ്കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. പണത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ട് പോയി ഇരുവരും ബെല്‍റ്റ് ഉപയോഗിച്ച് ബാലനെ കഴുത്ത് ഞെരിച്ച് കൊന്ന് കുന്നിന്‍ മുകളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് 17 കാരനേയും കാമുകിയേയും ജുവനൈല്‍ കോടതി ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയച്ചു. മകന് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചതു കാരണം രണ്ട് മാസത്തിനു ശേഷം 17 കാരനേയും കാമുകിയേയും വിട്ടയച്ചു.
എന്നാല്‍, ജയില്‍ മോചിതനായ 17കാരന്‍ 65 കാരിയായ മൈതിലേഷ് ജെനിനെ കഴുത്തുഞെരിച്ച് കൊന്ന് വീണ്ടും പൊലീസ് പിടിയിലായി. കൊലക്ക് ശേഷം ഇവരുടെ പക്കലുള്ള പണവും, സ്വര്‍ണാഭരണങ്ങളും, മൊബൈല്‍ ഫോണും ഇയാള്‍ കൈവശപ്പെടുത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രൊഫഷണല്‍ ഡാന്‍സറാണെന്നും റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നുമാണ് ഇയാള്‍ പറഞ്ഞത്.
അതിനിടെ, ജുവനൈല്‍ നിയമ ഭേദഗതി ബില്‍ ചോദ്യം ചെയ്തു കോണ്‍ഗ്രസ് നേതാവും പൊതുപ്രകര്‍ത്തകനുമായ തഹ്സീന്‍ പൂനവാല സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഭേദഗതി ഭരണഘടനാ വിരുദ്ധവും ക്രൂരവുമാണെന്നാണ് പൂനവാലയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.