സിയാചിനില്‍ കാണാതായ സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു

ശ്രീനഗര്‍: കഴിഞ്ഞദിവസം സിയാചിനില്‍ കനത്ത മഞ്ഞിടിച്ചിലിലകപ്പെട്ട 10 സൈനികരും മരിച്ചതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചവരെ വിവിധ സൈനികവിഭാഗങ്ങള്‍ തിരച്ചില്‍ നടത്തിയതിനുശേഷമാണ് സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. സൈനികരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സമുദ്രനിരപ്പില്‍നിന്ന് 19,600 അടി ഉയരത്തിലാണ് കഴിഞ്ഞദിവസം മഞ്ഞിടിച്ചിലുണ്ടായത്. ഈഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. ഏതാനും സൈനികര്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് മേഖലയില്‍ ഒറ്റപ്പെട്ട് കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സിയാചിനില്‍ മുമ്പും മഞ്ഞിടിച്ചിലില്‍ ആളപായമുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം ഇവിടെ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2012ല്‍ പാക് നിയന്ത്രിത മേഖലയിലുണ്ടായ അപകടത്തില്‍ 129 സൈനികരടക്കം 140 പേരാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.