അശോക് ചവാനെ പ്രോസിക്യൂട്ട്ചെയ്യാൻ അനുമതി

മുംബൈ: ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എം.പി.സി.സി അധ്യക്ഷനുമായ അശോക് ചാവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍  ഗവർണറുടെ അനുമതി. കേസില്‍ ചാവാനെതിരെ തെളിവുണ്ടെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ അപേക്ഷക്ക് ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു. ആദര്‍ശ് കുംഭകോണ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2010 ലാണ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞ സൈനികര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഫ്ളാറ്റില്‍ സിവിലിയന്‍മാര്‍ക്കു നല്‍കുകയും അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു എന്നുള്ളതായിരുന്നു ചാവാനെതിരായ ആരോപണം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.