യു.എന്‍ നിയമം എനിക്ക് എതിരാണെങ്കില്‍ നാളെ തന്നെ കീഴടങ്ങും -ജൂലിയന്‍ അസാന്‍ജ്

ലണ്ടന്‍: ഐക്യ രാഷ്ട്ര നിയമം എനിക്ക് എതിരാണെങ്കില്‍ നാളെ തന്നെ പോലീസിന് കീഴടങ്ങുമെന്ന് വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയസ് അസാന്‍ജ്. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2010ലാണ് സ്വീഡനിലെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അസാന്‍ജിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നത്. അന്നു മുതല്‍ അസാന്‍ജ് ബ്രിട്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്. 2014ല്‍ ഇതിനെതിരെ അദ്ദേഹം യു.എന്നിനെ സമീപിക്കുകയും ചെയ്തിരുന്നു.

 അതിനിടെ കഴിഞ്ഞ ഒക്ടോബറില്‍ തങ്ങളുടെ ഓഫീസര്‍മാര്‍ എക്കഡോര്‍ എബസിക്ക് സമീപമുണ്ടെന്നും എംബസിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ 12 ദശ ലക്ഷം പൗണ്ട് വേണ്ടി വരുമെന്നും സ്കോഡ്ലന്‍ഡ് യാര്‍ഡ്  പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍  അസാന്‍ജിനെ ബ്രിട്ടനില്‍ ചോദ്യം ചെയ്യാനുള്ള ഉടമ്പടിയില്‍  സ്വീഡനും എക്വഡോറും എത്തിയിരുന്നു. യു.എസ് ഗവണ്‍മെന്‍റിന്‍റെ രഹസ്യാന്വേഷണ രേഖകള്‍  വീക്കിലീക്സ് പുറത്തുവിട്ടതുമുതല്‍  അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്. സ്വീഡന്‍റെ കസ്റ്റഡിയിലായാല്‍ ഉടന്‍ അവര്‍ അമേരിക്കക്ക് കൈമാറുമെന്നാണ് അസാന്‍ജ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.