ടി.എന്‍.ജിക്കും എ.സി. ജോസിനും ഡല്‍ഹിയുടെ ഓര്‍മപ്പൂക്കള്‍

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അന്തരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍. ഗോപകുമാറിനെയും വീക്ഷണം ചീഫ് എഡിറ്റര്‍ എ.സി. ജോസിനെയും ഡല്‍ഹി മാധ്യമലോകം അനുസ്മരിച്ചു. ദീര്‍ഘകാലം ഡല്‍ഹി തട്ടകമാക്കി മാധ്യമപ്രവര്‍ത്തനം നടത്തിയ ഗോപനെക്കുറിച്ച് ഓര്‍മ പങ്കിടാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകവും പ്രസ്ക്ളബ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗത്തില്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി മുഖ്യപ്രഭാഷണം നടത്തി.
 പല മാധ്യമപ്രവര്‍ത്തകര്‍ക്കുമില്ലാത്ത ഒരുപാട് നന്മയും കഴിവുകളുമുള്ള മനുഷ്യനായിരുന്നു ഗോപകുമാറെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ ചരിത്രത്തില്‍ അതുല്യമായ പരിപാടിയായിരുന്നു ഗോപകുമാര്‍ തയാറാക്കിയ കണ്ണാടി.
മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ ഏറ്റവും പുതിയ ലക്കത്തിലും ഗോപന്‍െറ പാലും പഴവും എന്ന നോവല്‍ വായിച്ചതും അദ്ദേഹം ഓര്‍മിച്ചു.
 ദീപിക അസോ. എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, പ്രശാന്ത് രഘുവംശം എന്നിവര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി, മാതൃഭൂമി മുന്‍ പത്രാധിപര്‍ മോനു നാലപ്പാട്, പി.വി. തോമസ്, വി.കെ. ചെറിയാന്‍, എന്‍. അശോകന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് രാഹുല്‍ ജലാലി എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.