Posted On
date_range Updated On
date_range ലൈസന്‍സില്ലാത്ത തോക്ക്; തൃണമൂല്‍ നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: ലൈസന്‍സില്ലാത്ത തോക്ക് കൈയില്‍ വെച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്‍ക്കത്തയിലെ എന്‍.എസ്.സി.ബി വിമാനത്താവളത്തില്‍ അറസ്റ്റില്‍. പന്തബേശ്വര് ബ്ളോക് പ്രസിഡന്റും ദുര്‍ഗപൂര്‍ ജില്ലാ പരിഷത്ത് അംഗവുമായ നരേന് ചക്രബര്‍ത്തിയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍െറ പിടിയിലായത്. ആന്തല് വിമാനത്താവളത്തില്‍ നിന്നും ഉച്ചക്ക് ശേഷം കൊല്‍ക്കത്തയിലത്തെിയ നരേന് ചക്രബര്‍ത്തി വൈകുന്നേരം സ്പൈസ് ജെറ്റില്‍ ചെന്നൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.