കശ്​മീർ പ്രക്ഷോഭം: പ്രതിനിധി സംഘത്തിൽ നിന്ന്​ മുതിർന്ന മാധ്യമ പ്രവർത്തകൻ പിൻമാറി

​ശ്രീനഗർ: കശ്​മീരിലേക്ക്​ കേന്ദ്ര സർക്കാർ അയക്കുന്ന മുസ്​ലിം പ്രതിനിധി സംഘത്തിൽ നിന്ന്​ മുതിർന്ന മാധ്യമ പ്രവർത്തകൻ പിൻമാറി.  മില്ലി ഗസറ്റ്​ എഡിറ്ററും ആൾ ഇന്ത്യാ മുസ്​ലിം മജ്​ലിസെ മുഷാവറ  മുൻ ചെയർമാനുമായ സഫറുൽ ഇസ്​ലാം ഖാനാണ് ​പിൻമാറിയത്. ഖാൻ തന്നെയാണ്​​ ഇക്കാര്യം അറിയിച്ചത്​. കശ്​മീരികളുമായി ബന്ധം സ്​ഥാപിക്കുന്നതിനു പകരം ​​​പ്രക്ഷോഭകരുടെ കല്ലെറിയൽ അവസാനിപ്പിക്കുന്നതിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ്​ ഖാ​​െൻറ പിൻമാറ്റം.

വിഷയം ചർച്ച ചെയ്യാൻ ആഗസ്​റ്റ്​ 21ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഖാൻ പ​​െങ്കടുത്തിരുന്നു. കശ്​മീരികളോട്​ മനുഷ്യത്വപരമായ നടപടികളെടുക്കുന്നതിന്​ പകരം സുരക്ഷാ ഉദ്യോഗസ്​ഥർക്കു നേരെയുള്ള കല്ലെറിയൽ അവസാനിപ്പിക്കാൻ മാത്രമാണ്​ മന്ത്രി ആഗ്രഹിച്ചത്​.

പ്രക്ഷോഭം ശമിപ്പിക്കുന്നതിന്​ മൂന്ന്​ നിർദേശങ്ങൾ​ താൻ കൂടിക്കാഴ്​ചയിൽ മുന്നോട്ട്​ വെച്ചിരുന്നു. പെല്ലറ്റ് ​പ്രയോഗം മൂലം പരിക്കേറ്റ​വരെ ഡൽഹിയിൽ എത്തിച്ച്​ ചികിത്സ നൽകുക പരിക്കേറ്റവർക്ക്​ നഷ്​ട പരിഹാരം നൽകുക, പെല്ലറ്റ്​ ആക്രമണം പൂർണമായി ഒഴിവാക്കുക എന്നിവയായിരുന്നു നിർദേശങ്ങൾ. പെല്ലറ്റ്​ ആക്രമണം പിന്നീട്​ നിർത്തുമെന്ന്​​ പ്രഖ്യാപിച്ചെങ്കിലും ത​​െൻറ നിർദേശങ്ങൾ  അംഗീകരിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറായിരുന്നില്ലെന്നും ഖാൻ വ്യക്​തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.