ലഫ്റ്റനൻറ്​​ ഗവർണറെ ഉപയോഗിച്ച്​ ഡൽഹി തകർക്കുകയാണ്​ മോദിയുടെ ലക്ഷ്യം –കെജ്​രിവാൾ

ന്യൂഡൽഹി: ലഫ്റ്റനൻറ്​​ ഗവർണറെ ഉപയോഗിച്ച്​ ഡൽഹി സംസ്​ഥാനം തകർക്കുക എന്ന ലക്ഷ്യമാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ഡൽഹിയിലെ രണ്ട്​ ഉന്നത ഉദ്യോഗസ്​ഥരെ സ്​ഥലം മാറ്റിയ സംഭവത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ആരോഗ്യ സെക്രട്ടറി തരുൺസെൻ, പൊതുമരാമത്ത്​ സെക്രട്ടറി ശ്രീവാസ്​തവ എന്നിവരെ ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജംഗ്​ സ്​ഥലം മാറ്റിയിരുന്നു. ലഫ്​റ്റനൻറ്​ ഗവർണർ ഒരുപാട്​ ആൾക്കാരെ സ്​ഥലം മാറ്റുകയാണ്​. ഇക്കാര്യം മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയുന്നില്ല.  നരേന്ദ്ര മോദിയുടെ ജനാധിപത്യം ഇതാണോയെന്ന്​ കെജ്​രിവാൾ ചോദിച്ചു.

ഡല്‍ഹിയിലെ കൂട്ടബലാൽസംഘ വിഷയത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ ലഫ്റ്റനന്‍റ് ഗവര്‍ണറും   പരാജയമാണെന്ന് കെജ് രിവാള്‍ ആരോപിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയോട്​​ ആലോചിക്കാതെ ചീഫ് സെക്രട്ടറിയെ നിയോഗിച്ച ഗവര്‍ണര്‍ ജനറലിന്റെ നിലപാടിനെ കെജ് രിവാള്‍ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യതലസ്​ഥാനമായ ദില്ലിയുടെ അധികാരകേന്ദ്രം ഗവർണർക്കാണെന്ന്​ ദില്ലി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ വിധിക്കെതിരെ ഹൈക്കോടതിയിൽ  ആപ്​ സമർപ്പിച്ച ഹരജി പിന്നീട്​ തള്ളുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.