Posted On
date_range Updated On
date_range മുഹമ്മദ് ശാഫി ഖുറൈശി അന്തരിച്ചു
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ശാഫി ഖുറൈശി (86) അന്തരിച്ചു. കേന്ദ്രമന്ത്രി, ഗവര്‍ണര്‍, ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍, ജമ്മു-കശ്മീര്‍ പി.സി.സി പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാപക നേതാവാണ്. രണ്ടുവട്ടം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി. 1966ലാണ് ആദ്യം കേന്ദ്രമന്ത്രിസഭാംഗമായത്. 1979 വരെ പല ഘട്ടങ്ങളിലായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ’91ല്‍ ബിഹാറിലും ’93ല്‍ മധ്യപ്രദേശിലും ഗവര്‍ണറായി. 2007ല്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി മഹ്ബൂബ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.