പാവാട വിഷയത്തിൽ നിലപാട്​ തിരുത്തി കേന്ദ്രമ​ന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശികളായ ടൂറിസ്​റ്റുകൾ കുട്ടിപ്പാവാട ധരിക്കരുതെന്ന പ്രസ്​താവനയിൽ നിലപാട്​ തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ്​ ശർമ. തീർഥാടന കേന്ദ്രങ്ങളെ ഉദ്ദേശിച്ച്​ മാത്രമാണ്​ താൻ അങ്ങനെ പറഞ്ഞതെന്നാണ്​ മന്ത്രി പിന്നീട്​ വിശദീകരിച്ചത്​​. രണ്ട്​ മക്കളുടെ പിതാവാണ്​ ഞാൻ. പാവാട ധരിക്കണ​മെന്നോ ധരിക്കരുതെന്നോ ഞാൻ ആരെയും നിർബന്ധിച്ചിട്ടില്ല. നമ്മുടെ സംസ്​കാരം അഥിതി ദേവോ ഭവ എന്നാണ്​. (അഥിതി ദൈവത്തെപ്പോലെ). ഇത്തരം നിരോധം സങ്കൽപിക്കാൻ കഴിയാത്തതാണ്​. എന്നാൽ അതൊരു ഗൗരവമായ  കുറ്റകൃത്യമൊന്നുമല്ല. വ്യത്യസ്​ഥ രാജ്യങ്ങൾ സമയാ സമയങ്ങളിൽ പല നിർദേശങ്ങളും പുറപ്പെടുവിക്കാറുണ്ടെന്നും ആരുടെയും വസ്​ത്രധാരണ രീതിയിൽ മാറ്റം വരുത്താൻ ഞാൻ പറഞ്ഞിട്ടില്ലെന്നും ശർമ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ശർമ വസ്​ത്ര ധാരണ രീതിയെക്കുറിച്ച്​ വിവാദ പ്രസ്താവന നടത്തിയത്​. രാജ്യത്തെ ചെറു പട്ടണങ്ങളില്‍ വിദേശികൾ രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുത്, വാടകക്ക് വിളിക്കുന്ന ടാക്‌സിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ളവ ചിത്രമെടുത്ത് സുഹൃത്തിന് അയക്കണം, ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾക്ക് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കണം എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ നിർദേശങ്ങൾ. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകൾ വിമാനത്താവളത്തിൽ വെച്ചുതന്നെ വിനോദ സഞ്ചാരികള്‍ക്ക് നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.