കശ്​മീരിൽ ഹുർറിയത്​ നേതാവ്​ മിർവാഇസ്​ ഉമർ ഫാറൂഖ്​ അറസ്​റ്റിൽ

ശ്രീനഗർ: ഹിസ്​ബുൽ കമാൻഡർ ബുർഹാൻ വാനിയു​​ടെ വധവുമായി ബന്ധപ്പെട്ട്​ പ്രക്ഷോഭം നിലനിൽക്കുന്ന കശ്​മീരിൽ ഹുർറിയത്​ കോ​ൺഫറൻസ്​ ചെയർമാൻ മിർവാഇസ്​ ഉമർ ഫാറൂഖ്​ അറസ്​റ്റിൽ. നിരവധി തവണ വീട്ടുതടങ്കലിലാക്കിയിട്ടു​​ണ്ടെങ്കിലും പൊലീസ്​ ആദ്യമായാണ്​ ഹുറിയത്​ ചെയർമാനെ അറസ്​റ്റ്​ ചെയ്യുന്നത്​. ഇൗദ്​​ഗാഹ്​ മേഖലയിലേക്ക്​ മാർച്ച്​ നടത്താനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്​ച ഇദ്ദേഹത്തെ കസ്​റ്റഡിയിലെടുത്തിരുന്നു.ശേഷം അറസ്​റ്റ്​ രേഖപ്പെടുത്തുകയും ചേഷ്​മ ഷാഹിയിലേക്ക്​ മാറ്റുകയുമായിരുന്നു.

അതേസമയം മേഖലയിൽ സാധാരണ നില പുനസ്​ഥാപിക്കപ്പെടുന്നതുവരെയുള്ള താൽകാലിക നടപടിയാണിതെന്ന്​ സംസ്​ഥാന സർക്കാർ വക്​താവും വിദ്യാഭ്യാസ മ​​​​​​​ന്ത്രിയുമായ നഇൗം അക്​തർ അറിയിച്ചു. എന്നാൽ സംസ്​ഥാന ​പൊലീസ്​ ഇതു സംബന്ധിച്ച്​ ​പ്രതികരിക്കാൻ തയാറായിട്ടില്ല. മിർവാഇസി​​െൻറ അറസ്​റ്റിനെ വിഘടന വാദി നേതാവ്​ സയ്യിദ്​ അലി ഷാ ഗിലാനി അപലപിച്ചു​.  സംസ്​ഥാനത്തി​​െൻറയും കേന്ദ്ര ഭരണ കൂടത്തി​​െൻറയും  ഭീരുത്വവും ബാലിശവുമായ നീക്കമാണിതെന്നാണ്​ ഗീലാനി അറസ്​റ്റിനോട്​ പ്രതികരിച്ചത്​.

ജൂലൈ എട്ടിന്​ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നാണ്​ കശ്​മീരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്​. ഇതിനെ തുടർന്ന്​ കശ്​മീരിൽ 50 ദിവസമായി കർഫ്യൂ തുടരുകയാണ്​. പ്രക്ഷോഭകരും സുരക്ഷ സൈനികരുമായുള്ള സംഘർഷത്തിൽ ഇതുവ​രെ 70 പേർ കൊല്ലപ്പെടുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.