കര്‍ണാടകയില്‍ ആനക്കും തിരിച്ചറിയല്‍ നമ്പര്‍

മൈസൂരു: കര്‍ണാടകയില്‍ ആനക്കും ഇനി തിരിച്ചറിയല്‍ നമ്പറുണ്ടാകും. കര്‍ണാടക വനംവകുപ്പ്, സ്വകാര്യസ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ കൈവശമുള്ള ആനകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തിയ മൈക്രോചിപ് ഘടിപ്പിക്കും.
ദസറ ആഘോഷങ്ങള്‍ക്കുപയോഗിക്കുന്നവയുള്‍പ്പെടെ 60ഓളം ആനകളെ തിരിച്ചറിയല്‍ നമ്പറുപയോഗിച്ച് തിരിച്ചറിയാം. വനംവകുപ്പിന് ആനകളെ നിരീക്ഷിക്കാന്‍ സഹായത്തിനാണിത്. കൂടാതെ അന്വേഷണസമയത്ത് സ്വകാര്യ ഉടമസ്ഥരുള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. ആനകള്‍ കൂട്ടമായി നീങ്ങുമ്പോള്‍ നിരീക്ഷിക്കുന്നതിനും നമ്പര്‍ സഹായകമാകും.
വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി ഒരു വര്‍ഷത്തിനുശേഷമാണ് നടപടി. നാഗറഹോള, ബന്ദിപ്പൂര്‍, ബിലിഗിരി കടുവാസങ്കേതങ്ങളിലെ ആനകള്‍ക്ക് നേരത്തേ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.