ഇന്ത്യയുടെ കിഴക്കൻ സംസ്​ഥാനങ്ങളിൽ ഭൂചലനം

കൊൽക്കത്ത: ബീഹാറിലും ആസാമിലും പശ്ചിമബംഗാളിലും ഭൂചലനമനുഭവപ്പെട്ടു. മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിന്‍റെ അനുചലനങ്ങളാണ് ഈ സംസ്ഥാനങ്ങളിലനുഭവപ്പെട്ടതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിക്റ്റര്‍ സ്കെയിലില്‍ 6.8 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറില്‍ അനുഭവപ്പെട്ടത്.  പശ്​ചിമ ബംഗാൾ,ത്രിപുര, ബിഹാർ എന്നീ സംസ്​ഥാനങ്ങളിലെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. മെട്രോ സർവീസ്​ താൽക്കാലികമായി നിർത്തിവെച്ചു.

 അതേസമയം, ഭൂകമ്പത്തിൽ നാശനഷ്​ടങ്ങളുള്ളതായി അറിവായിട്ടില്ല. ശക്​തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന്​ ആളുകൾ ഒാഫീസുകളിൽ നിന്നും ഇറങ്ങി​യോടി. പ്രകമ്പനം പത്തു​ സെക്കൻറ്​ നീണ്ടു നിന്നതായി ജനങ്ങൾ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹരിയാനയില്‍ റിക്റ്റര്‍ സ്കെയിലില്‍ 3.7 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.