Posted On
date_range Updated On
date_range ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്കതിരെ ബി.ജെ.പി പ്രതിഷേധം
ബംഗളുരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണൽ സംഘടിപ്പിച്ച റാലിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം ഇന്ന്. സന്നദ്ധ സംഘടനക്കെതിരെയുള്ള പ്രതിഷേധം ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.
കശ്മീരിൽ ആംനസ്റ്റി ഇന്‍റർനാഷണൽ സംഘടിപ്പിച്ച റാലിയിലാണ് ദേശീയ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതെന്നാണ് ആരോപണം. ഇന്ത്യൻ ആർമിയെ പ്രശംസിച്ച കശ്മീരി പണ്ഡിറ്റുമായി റാലിയിൽ പങ്കെടുത്ത കശ്മീരികൾ വാഗ്വാദത്തിലേർപ്പെട്ടെന്നും തുടർന്നാണ് 'ആസാദി' മുദ്രാവാക്യം ഉയർത്തപ്പെട്ടതെന്നുമാണ് ആരോപണം.
പാകിസ്താനെ പ്രശംസിച്ചുവെന്നാരോപിച്ച് കർണാടക നടി രമ്യക്കെതിരെയും കോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.