നീറ്റ് പരീക്ഷാഫലം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിനുള്ള നാഷനല്‍ എന്‍ട്രന്‍സ് ആന്‍ഡ് എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) പരീക്ഷാഫലങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയില്‍ ഹരജി. ഇതോടെ പ്രവേശം ഏകജാലകമാക്കാനുള്ള ശ്രമം വീണ്ടും നിയമക്കുരുക്കിലാവുമെന്ന ആശങ്ക വര്‍ധിച്ചു.
നീറ്റ് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഹാറില്‍നിന്നുള്ള ശിവാംഗി സിങ്ങാണ് പരമോന്നത കോടതിയെ സമീപിച്ചത്.
ഒന്നാം ഘട്ടം പരീക്ഷയിലെ ചോദ്യങ്ങളെക്കാള്‍ കടുത്ത ചോദ്യങ്ങളായിരുന്നു രണ്ടാം ഘട്ട പരീക്ഷയിലുണ്ടായിരുന്നെതെന്നും ഇക്കാര്യം പരിഗണിച്ചില്ളെന്നുമാണ് ഹരജിക്കാരന്‍െറ വാദം. ഇത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
ഇരു പരീക്ഷകളിലെയും ചോദ്യങ്ങള്‍ പരിശോധിക്കുന്നതിന് സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നീറ്റ് വിഷയത്തില്‍ കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹരജികളോടൊപ്പം അടുത്ത ആഴ്ച ഇതും പരിഗണിക്കും.
ജസ്റ്റിസ് എ.ആര്‍. ദവെയും എല്‍. നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. മേയ് ഒന്നിനും ജൂലൈ 24നുമായി നടന്ന പരീക്ഷകളുടെ ഫലം ഈ മാസം 16നാണ് പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.