പൊതുമാപ്പുപറയിച്ച യുവതിയെ കൂട്ടബലാൽസംഗം ചെയ്ത് പ്രതികാരം

ഗുഡ്ഗാവ്: പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി. മേവാത്തിലെ പിതാവിന്‍റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയാണ് യുവാക്കൾ 29കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്.

യുവതിയെ അപമാനിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മാസം യുവാക്കൾ ഗ്രാമ പഞ്ചായത്തിന്‍റെ തീരുമാന പ്രകാരം പൊതുമാപ്പ് പറഞ്ഞിരുന്നു. സംഭവത്തിലുള്ള പ്രതികാരമാണ് ബലാൽസംഗത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർതൃഗൃഹമായ മേവാത്തിൽ നിന്നുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു.

ബാദ്ഷാപൂരിലുള്ള പിതൃഗൃഹത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ നാല് അനുജൻമാർ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജോലിസ്ഥലത്തും മാതാവ് ആശുപത്രിയിലുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.