യൂബര്‍ ടാക്സിയില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: യൂബര്‍ ടാക്സിയില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലെ ജുഹു താരാ റോഡിലെ സാന്‍ഡാക്രൂസില്‍ നിന്നും അന്ധേരിയിലേക്ക് യൂബര്‍ ടാക്സിയില്‍ സഞ്ചരിക്കവെയാണ് ഇറ്റായിലന്‍ വനിതക്കു നേരെ പീഡനശ്രമമുണ്ടായത്. ഇവരുടെ പരാതിയില്‍ ഡ്രൈവര്‍ ഷെഹബാസിനെതിരെ പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സുഹൃത്ത് വഴി ഇവര്‍ യൂബര്‍ ടാക്സി സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു. സൗഹാര്‍ദപുര്‍വ്വം പെരുമാറിയ ഡ്രൈവര്‍ വനിതയോട് മുന്‍സീറ്റിലേക്കിരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ അത് നിരസിച്ചപ്പോള്‍ പിറകിലെ ഗ്ളാസ് തുടക്കാനെന്ന പേരില്‍ വാഹനം നിര്‍ത്തി പുറകിലത്തെിയ ഡ്രൈവര്‍ മോശമായി പെരുമാറുകയായിരുന്നു. പരിഭ്രാന്തയായ സ്ത്രീ വാഹനത്തില്‍ നിന്ന് ഇറങ്ങി പോവുകയും സുഹൃത്തിനൊപ്പമത്തെി ഖര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വനിതയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ പീനര്‍ കോഡ് പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഷെഹബാസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി യൂബര്‍ ടാക്സി അധികൃതര്‍ അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.