ധോന്‍ജ ഗ്രാമത്തിന് താങ്ങായി ഇനി സചിനുണ്ട്

മുംബൈ: മഹാരാഷ്ട്രയില്‍ ഉസ്മാനാബാദ് ജില്ലയിലെ ധോന്‍ജ ഗ്രാമം ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എം.പിയുമായ സചിന്‍ ടെണ്ടുല്‍കര്‍ ദത്തെടുത്തു. കേന്ദ്രസര്‍ക്കാറിന്‍െറ ഗ്രാമീണ വികസന പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജനയുടെ ഭാഗമായാണ് ദത്തെടുക്കല്‍. ഗ്രാമങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. വര്‍ഷങ്ങളായി കൊടുംവരള്‍ച്ച അനുഭവിക്കുന്ന ഉസ്മാനാബാദ് കര്‍ഷക ആത്മഹത്യയിലും മുന്നിലാണ്.

2011ലെ സെന്‍സസ് അനുസരിച്ച് ധോന്‍ജയില്‍ 582 കുടുംബങ്ങളാണുള്ളത്. 2863 പേരില്‍ 1355 സ്ത്രീകളാണ്. ജനസംഖ്യയുടെ 11.14 ശതമാനമാണ് ആറുവയസ്സുവരെയുള്ള കുട്ടികള്‍. 1000 പുരുഷന്മാര്‍ക്ക് 899 സ്ത്രീകളുള്ള ഇവിടെ സ്ത്രീ- പുരുഷ അനുപാതം സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. കുട്ടികളുടെ സ്ത്രീ-പുരുഷ അനുപാതം സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലും. 72.17 ആണ് സാക്ഷരതാനിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.