‘ഇന്ത്യ അധീന കശ്മീര്‍’ എന്ന പ്രയോഗം; ദിഗ്വിജയ് സിങ്ങിന് വീണ്ടും നാക്കുപിഴ

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന് വീണ്ടും നാക്കുപിഴ. ഇത്തവണ പാക് അധീന കശ്മീരിനെ (പി.ഒ.കെ) ഇന്ത്യ അധീന കശ്മീരെന്ന് (ഐ.ഒ.കെ) വിശേഷിപ്പിച്ചാണ് സിങ് പുലിവാല് പിടിച്ചത്. സ്വകാര്യ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴാണ് സിങ്ങിന് അബദ്ധം പിണഞ്ഞത്.

എന്നാല്‍, തെറ്റ് തിരിച്ചറിഞ്ഞയുടന്‍, താന്‍ ഉദ്ദേശിച്ചത് പാക് അധീന കശ്മീര്‍ എന്നുതന്നെയാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം തിരുത്തി. നേരത്തെ ഉസാമ ബിന്‍ ലാദനെ ‘ഉസാമജി’ എന്നും ഹാഫിസ് സഈദിനെ ‘സാഹിബ്’ എന്നും ദിഗ്വിജയ് സിങ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.