Posted On
date_range Updated On
date_range അമിയകുമാറിനും റെക്കോഡ്
ന്യൂഡല്‍ഹി: ഒഡിഷയുടെ അമിയ കുമാര്‍ മല്ലിക്കിന് പുരുഷന്മാരുടെ നൂറുമീറ്ററില്‍ നാലാം സ്ഥാനമായെങ്കിലും സെമിയില്‍ സ്വന്തമാക്കിയത് ദേശീയ ¤െറക്കാഡ്. മലയാളി താരം പി.അനില്‍ കുമാറിന്‍െറയും ആന്ധ്രയുടെ അബ്ദുല്‍ നജീബ് ഖുറേശിയുടെയും പേരിലുള്ള 10.30 സെക്കന്‍ഡാണ് അമിയ തിരുത്തിയത്. 10.26 സെക്കന്‍ഡാണ് പുതിയ സമയം. എന്നാല്‍ ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അമിയക്ക് കഴിഞ്ഞില്ല. 10.51 സെക്കന്‍ഡെടുത്ത് നാലാമതായാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ്പ്രീ അത്ലറ്റിക് മീറ്റില്‍ ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ അമിയയുടെയും ശ്രാബനി നന്ദയുടെയും പ്രകടനം അംഗീകരിക്കപ്പെട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.