കോപ്ടര്‍ ഇടപാട്: സോണിയക്കും മന്‍മോഹനുമെതിരായ ഹരജി കേള്‍ക്കും

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ കൈക്കൂലി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി അടുത്തയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2013ല്‍ യു.പി.എ സര്‍ക്കാര്‍ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഹെലികോപ്ടര്‍ കമ്പനിക്കെതിരെ ഇറ്റാലിയന്‍ ഹൈകോടതി പുറപ്പെടുവിച്ച വിധി പ്രസ്താവത്തോടൊപ്പമുള്ള അനുബന്ധ രേഖയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍, മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി എന്നിവരുടെ  പേരുകള്‍കൂടി വന്നത് ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയതിനിടയിലാണ് സുപ്രീംകോടതിയില്‍ ഹരജിയത്തെിയിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.