മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ മുഴുകിയിരിക്കുന്ന പ്രധാനമന്ത്രി വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ രണ്ടുദിവസം പോലും സന്ദര്‍ശനം നടത്താന്‍ തയാറാവുന്നില്ളെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ ആക്ഷേപിച്ചു.
വരള്‍ച്ചയും വറുതിയും കൊണ്ട് ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുമ്പോള്‍ ‘ആഗോള നേതാവായി’ മാറിയ മോദി സ്വന്തം രാജ്യത്തുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയ അദ്ദേഹം മറാത്ത്വാഡയില്‍ എത്തിയില്ളെന്ന കാര്യം മറാത്തികള്‍ ഒരിക്കലും മറക്കാന്‍ പോകുന്നില്ളെന്നും മുഖപ്രസംഗം താക്കീത് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെപ്പോലുള്ള നിസ്സാരന്മാരുടെ വിമര്‍ശം ക്ഷണിച്ചുവരുത്തുന്നത്. വിദേശത്തെ കള്ളപ്പണം തിരിച്ചത്തെിക്കുമെന്നും, രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, ‘അച്ഛേ ദിന്‍’ കൊണ്ടുവരുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രിയായ ശേഷം നടപ്പാക്കാന്‍ നരേന്ദ്ര മോദിക്കായില്ളെന്നും സാമ്ന ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.