ന്യൂഡല്‍ഹി: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ട്രെയിന്‍ ശുചീകരണത്തിന് പുതിയ പദ്ധതിയുമായി റെയില്‍വേ.
കോച്ചുകള്‍ ശുചീകരിക്കാന്‍ പത്ത് പ്രധാന ഡിപ്പോകളില്‍ ഓട്ടോമാറ്റിക് ശുചീകരണപ്ളാന്‍റുകള്‍ സ്ഥാപിക്കും. ട്രെയിനുകളും പ്ളാറ്റ്ഫോമും വൃത്തിയാക്കിയശേഷം വെള്ളം വീണ്ടും ഉപയോഗിക്കാനുള്ള സംവിധാനവുമുണ്ടാകും.
നിലവിലുള്ള 23 റെയില്‍വേ ഡിപ്പോകളില്‍ പത്തിടത്താണ് 20 കോടി മുതല്‍മുടക്കി ആധുനിക ശുചീകരണ പ്ളാന്‍റ് തുടങ്ങുന്നത്.
ശുചീകരണത്തിനായി റെയില്‍വേ ഭൂഗര്‍ഭജലം അമിതമായി ഉപയോഗിക്കുന്നതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 22-24 കോച്ചുള്ള ട്രെയിന്‍ വൃത്തിയാക്കാന്‍ 12,000 മുതല്‍ 14,000 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. ഓട്ടോമാറ്റിക് പ്ളാന്‍റ് വരുന്നതോടെ ഇത് 6000 ലിറ്ററായി കുറയും. ഇതില്‍ 4000 ലിറ്റര്‍ വരെ വീണ്ടും ഉപയോഗിക്കാം. പദ്ധതിയിലൂടെ പത്ത് ഡിപ്പോകളില്‍നിന്ന് പ്രതിവര്‍ഷം 450 ദശലക്ഷം ശുദ്ധജലം ശേഖരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.